മുംബൈയില്‍ ഇന്ന് മുതല്‍ പ്ലാസ്​റ്റിക്​ നിരോധനം; ലംഘിക്കുന്നവര്‍ക്ക്​ കനത്ത പിഴ ശിക്ഷ


മുംബൈയില്‍ ഇന്ന് മുതല്‍ പ്ലാസ്​റ്റിക്​ നിരോധനം. പ്ലാസ്​റ്റിക്​ കാരി ബാഗുകള്‍, പ്ലാസ്​റ്റിക്​ പൗച്ചുകള്‍, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്​റ്റിക്​ ഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്​. നിരോധനം ലംഘിക്കുന്നവര്‍ക്ക്​ കനത്ത പിഴ ശിക്ഷ ലഭിക്കും.


ആദ്യത്തെ തവണ പ്ലാസ്​റ്റിക്​ നിരോധനം ലംഘിക്കുന്നവര്‍ക്ക്​ 5,000 രൂപയും രണ്ടാം തവണ​ ലംഘിക്കുന്നവര്‍ക്ക്​ 10,000 രൂപയും മൂന്നാമത്​ ലംഘിക്കുന്നവര്‍ക്ക്​ 25,000 രൂപയുമാണ്​ പിഴ ശിക്ഷ. ഇതിനൊപ്പം മൂന്ന്​ മാസം വരെ തടവ്​ ശിക്ഷയും ലഭിക്കും. പഴയ പ്ലാസ്​റ്റിക്​ ഉല്‍പന്നങ്ങള്‍ തിരികെ നല്‍കാനും മുംബൈ കോര്‍​പ്പറേഷന്‍ സമയം അനുവദിച്ചിട്ടുണ്ട്​. തിങ്കളാഴ്​ച മുതല്‍ ഇതുസംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കും. കോര്‍പ്പറേഷ​​െന്‍റ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡുകളായിരിക്കും പരിശോധന നടത്തുക.




Sharing is Caring