മാ​വോ​യി​സ്റ്റ് ബ​ന്ധം: സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​റ​സ്റ്റി​നെ വി​മ​ര്‍​ശി​ച്ച്‌ ചെ​ന്നി​ത്ത​ല

തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തവര്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാരാണ് ഇതെന്നും ആശയപ്രചാരണം നടത്തുന്നവര്‍ക്കെതിരായല്ല യുഎപിഎ ചുമത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘യുഎപിഎ ചുമത്തിയതിലൂടെ സര്‍ക്കാരിന്റെ കിരാത മുഖമാണ് വ്യക്തമാകുന്നത്. എല്ലാ ജനാധിപത്യാവകാശങ്ങളെയും അടിച്ചമര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ മനുഷ്യവേട്ട അവസാനിപ്പിക്കണം. സിപിഐ ഉന്നയിക്കുന്ന കാര്യങ്ങള്‍ പോലും സര്‍ക്കാരിന് മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല’- ചെന്നിത്തല ആഞ്ഞടിച്ചു.

മാവോവാദി അനുകൂല ലഘുലേഖകള്‍ കൈവശംവെച്ചതിന്റെ പേരില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു. കോഴിക്കോട് സ്വദേശി അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *