എറണാകുളം: റീസര്‍വേക്കായി മാസങ്ങളോളം കയറിയിറങ്ങി. സര്‍വേ നടത്താത്തതിനെ തുടര്‍ന്ന് വയോധികന് വില്ലേജ് ഓഫീസ് തീയിട്ടു. എറണാകുളം ആമ്ബല്ലൂരിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നിരവധി ഫയലുകള്‍ കത്തി നശിച്ചു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വില്ലേജ് ഓഫീസിലെത്തിയ റജി (70) പെട്രോളൊഴിച്ച് തീക്കൊളുത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.














