മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ


മറ്റിടങ്ങളിലെ പോലെ മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായം പറയുന്നവരെ കൊല്ലാൻ ആർക്കും അധികാരമില്ലെന്നും മോഡി ചെയ്യുന്നതെല്ലാം ചെയ്യാനല്ല എൽ ഡി എഫ് എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.


ഇന്നലെ നിലമ്പൂർ കരുളായയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ടത്. കേരളത്തിൽ ആദ്യമായിട്ടാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്നത്. വനത്തിനുള്ളിലുള്ള മാവോയിസ്റ്റ് സംഘത്തിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.




Sharing is Caring