പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ ഇനി കൊച്ചിയിലോ തിരുവനന്തപുരത്തോ എത്തണം


അസ്സാധുവാക്കിയ 500,1000 നോട്ടുകൾ മാറിയെടുക്കാനുള്ള സമയ പരിധി ഇന്നലെ അർദ്ധരാത്രിയോടെ അവസാനിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൗണ്ടറുകളിൽ നിന്ന് മാത്രമേ പഴയ നോട്ടുകൾ ഇനി മാറിയെടുക്കാനാവുകയുള്ളു. കേരളത്തിൽ റിസർവ് ബാങ്കിനു രണ്ടിടത്താണ് ബ്രാഞ്ചുകളുള്ളത്. തിരുവനന്തപുരത്തും കൊച്ചിയിലും. ഇനിയും പഴയ നോട്ടുകൾ മാറിയെടുക്കാൻ സാധിക്കാത്തവർക്ക് തിരുവന്തപുരത്തെയോ കൊച്ചിയിലെയോ റിസർവ് ബാങ്കിന്റെ ബ്രാഞ്ചുകളിലെത്തണം നോട്ടുകൾ മാറ്റിയെടുക്കാൻ.


എറണാകുളം കലൂരും, തിരുവനന്തപുരം ബേക്കറിജംഗ്ഷനിലുമാണ് കേരളത്തിൽ റിസർവ് ബാങ്കിന്റെ ബ്രാഞ്ചുകൾ സ്ഥിതി ചെയ്യുന്നത്. അതേ സമയം പഴയ നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്. അവിശ്യ സർവീസുകൾക്ക് പഴയ നോട്ടുകൾ ഉപയോഗിക്കാനുള്ള സമയപരിധി അടുത്ത മാസം 15 വരെ നീട്ടിയിട്ടുണ്ട്. കൂടാതെ ഇളവുള്ള അവശ്യ സര്‍വ്വീസുകളുടെ എണ്ണവും കേന്ദ്രം വിപുലീകരിച്ചിട്ടുണ്ട്.




Sharing is Caring