സെല്‍ഫി പ്രിയര്‍ക്കായി വിവോ വി5


കൊച്ചി: സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട് വിവോയുടെ പുത്തന്‍ സ്മാര്‍ട് ഫോണായ വി5 വിപണിയിലെത്തി. പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കി. 20 എം.പിയാണ് മുന്നിലെ ക്യാമറ. മ്യൂസിക്കിനും വിവോ വി5 വന്‍ പ്രാധാന്യം നല്‍കുന്നു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിവോ എച്ച്‌.ആര്‍. മാനേജര്‍ തമീം, സൗത്ത് കേരള മേധാവി അരുണ്‍കുമാര്‍, പ്രോജക്‌ട് മാനേജര്‍ ജോഷ്വാ ട്വാന്‍, നോര്‍ത്ത് കേരള മേധാവി ബൈജു മാത്യു, ഫിനാന്‍സ് മേധാവി ക്രാറ്റോസ് ക്രംഗ്, മാര്‍ക്കറ്റിംഗ് മാനേജര്‍ മന്‍ഷാദ് എ.എ. എന്നിവര്‍ ചേര്‍ന്ന് വിപണനോദ്ഘാടനം നിര്‍വഹിച്ചു.
മങ്ങിയ വെളിച്ചത്തിലും വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ വിവോ വി5 സഹായിക്കും. നാല് ജി.ബി റാം, 32 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും മികവുകളാണ്.ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടെ സവിശേഷതകളുമുണ്ട്. 17,980 രൂപയാണ് ഫോണിന്റെ വില.




Sharing is Caring