മാവോയിസ്റ്റ് വേട്ടക്കെതിരെയുള്ള ലഘുലേഖ കൈവശം വെച്ച വിദ്യാര്‍ഥിയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു


കോഴിക്കോട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെയുള്ള ലഘുലേഖ കൈവശം വെച്ച വിദ്യാര്‍ഥിയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അലന്‍ ഷുഹൈബ് ആണ് അറസ്റ്റിലായത്.


എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും സജീവ പ്രവര്‍ത്തകനാണ് അറസ്റ്റിലായ ശുഹൈബ്.കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമബിരുദ വിദ്യാര്‍ഥിയാണ്.




Sharing is Caring