മാളയില്‍ ബള്‍ബ് ഫാക്ടറി കത്തി നശിച്ചു; 60 ലക്ഷം രൂപയുടെ നഷ്ടം


പ്രതീകാത്മക ചിത്രം

മാള: എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിക്കു തീപിടുത്തം. ഫാക്്ടറി പൂര്‍ണമായും കത്തിനശിച്ചു. 60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. കുഴൂര്‍ തുന്പരശേരിയില്‍ പ്രവര്‍ത്തിക്കുന്ന മൂണ് സ്റ്റാര്‍ ഇലക്‌ട്രോണിക്‌സ് എന്ന സ്ഥാപനമാണ് കഴിഞ്ഞ രാത്രി പൂര്‍ണമായും കത്തിനശിച്ചത്. തുമ്പരശേരി കളപ്പുരയ്ക്കല്‍ സന്തോഷിന്റേതാണ് ഈ സ്ഥാപനം.


ഫാക്ടറിയില്‍ നാല്‍പത് ലക്ഷം രൂപയുടെ ബള്‍ബും അതു നിര്‍മ്മിക്കാനുള്ള സാധനങ്ങളുമുണ്ടായിരുന്നു. കൂടാതെ മെഷിനറികള്‍, കംപ്യൂട്ടറുകള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ളവയും കത്തിനശിച്ചു. മാള പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. നാലു വര്‍ഷം മുമ്പ്‌
കനറാ ബാങ്കില്‍നിന്നുള്ള ലോണ്‍ ഉപയോഗിച്ചാണ് ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്.




Sharing is Caring