അല്‍ ബാത്തിന : ഒമാനിലെ ഏറ്റവും വലിയ എക്‌സ്പ്രസ്‌വേ തയ്യാര്‍

മസ്‌കത്ത് : ഒമാനിലെ തന്നെ ഏറ്റവും വലിയതും ആധുനിക രീതിയിലുളളതുമായ റോഡ് നിര്‍മ്മാണ പദ്ധതി അല്‍ ബാത്തിന എക്‌സ്പ്രസ് വേ ഗതാഗതത്തിന് തയ്യാര്‍. 270 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റോഡിന്‌റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്‌റെ മേല്‍നോട്ടത്തിലായിരുന്നു എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണം. ഹല്‍ബാനില്‍ മസ്‌കറ്റ് ഹൈവേ അവസാനിക്കുന്ന ഭാഗം മുതല്‍ വടക്കന്‍ ബാല്‍ത്തിന ഗവര്‍ണറേറ്റിലെ ഖത്മത്ത് മലാഹ വരെ നീളുന്നതാണ് ബാത്തിന എക്‌സ്പ്രസ് വേ.

എക്‌സ്പ്രസ് വേയില്‍ ഒരു വശത്തേക്ക് നാലു ലൈനുകള്‍ വീതമാണുള്ളത്. പാത തുറക്കുന്നതോടെ മസ്‌കറ്റില്‍ നിന്നും ദുബൈലേക്കുള്ള യാത്രയും സുഗമമാകും. വ്യാപാര മേഖലയിലും കുതിപ്പുണ്ടാകാന്‍ എക്‌സ്പ്രസ് വേ സഹായിക്കുമെന്നും വിലയിരുത്തുന്നുണ്ട്. സുഹാര്‍ തുറമുഖം, സുഹാര്‍ വിമാനത്താവളം, സുഹാര്‍ ഫ്രീ സോണ്‍, ഷിനാസ് തുറമുഖം എന്നിവിടങ്ങളിലേക്കും എളുപ്പത്തിലെത്താന്‍ എക്‌സ്പ്രസ് വേയിലൂടെ സാധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *