മാലേഗാവ് സ്‌ഫോടന കേസ്: സാധ്വി പ്രജ്ഞയുടെ ജാമ്യാപേക്ഷ തള്ളി


2008ലെ മാലേഗാവ് സ്ഫോടന കേസിലെ മുഖ്യ പ്രതി സാധ്വി പ്രജ്ഞ സിംഗ് താക്കൂറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈയിലെ എന്‍ഐഎയുടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. എന്‍.ഐ.എ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന പ്രജ്ഞയ്‌ക്കെതിരെ തെളിവകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് കോടതി ജാമ്യം നിഷേധിച്ചത്.




Sharing is Caring