മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്.ഐയെ സ്ഥലം മാറ്റി


എം.മുകേഷ് എം.എല്‍.എ.യെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച് രസീത് നല്‍കിയതിന് അന്വേഷണം നേരിടുന്ന വെസ്റ്റ് എസ്.ഐ. എന്‍.ഗിരീഷിനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. സിറ്റി പോലീസ് കമ്മിഷണര്‍ സതീഷ് ബിനോയാണ് നടപടിയെടുത്തത്. ഇതുസംബന്ധിച്ച് സി.പി.എം. ജില്ലാ നേതൃത്വം നല്‍കിയ പരാതിയിലാണ് സിറ്റി പോലീസ് കമ്മിഷണര്‍ സതീഷ് ബിനോ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്ഥലംമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായതോടെ എസ്.ഐ. അവധിയാലിയിരുന്നു.




Sharing is Caring