മാര്‍ട്ടിന്‍ വിസ്‌കാര പെറുവിന്റെ പുതിയ പ്രസിഡന്റായി അധികാരമേറ്റു


ലിമ: പെറുവിന്റെ പുതിയ പ്രസിഡന്റായി മാര്‍ട്ടിന്‍ വിസ്‌കാര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പെറു വൈസ് പ്രസിഡന്റും, കാനഡയിലെ അംബാസിഡറുമായ വിസ്‌കാര, പ്രസിഡന്റ് പെഡ്രോ പാബ്ലോ കുസിന്‍സ്‌കി രാജിവെച്ച ഒഴിവിലേക്കായിരുന്നു മത്സരിച്ചത്.


അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം വിസ്‌കാര പറഞ്ഞു. അഴിമതി രഹിതവും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അഴിമതി ആരോപണത്തെ തുടര്‍ന്നുള്ള ഇംപീച്ച്‌മെന്റ് നടപടി ഒഴിവാക്കാനാണ് കുസിന്‍സ്‌കി നേരത്തെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ബ്രസീലിയന്‍ നിര്‍മ്മാണ കമ്ബനിയായ ഓഡ്‌ബ്രെക്റ്റുമായുള്ള സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കുസിന്‍സ്‌കിക്ക് നേരെ ആരോപണം ഉയര്‍ന്നത്.



Sharing is Caring