ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നഗറില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്ന് പുലര്‍ച്ചെവരെ നീണ്ടതായാണ് സൂചന.
അനന്ത്‌നഗറിലെ ദൂറു മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യവും അനന്തനഗര്‍ പോലീസും സിആര്‍പിഎഫ് ജവാന്‍മാരും ഭീകരര്‍ക്ക് പ്രതിരോധം തീര്‍ത്തു. ജമ്മുകശ്മീര്‍ പോലീസ് പറഞ്ഞു.മേഖലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എന്നാല്‍ ഭീകരരുടെ പേരോ കൂടുതല്‍ വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ദിവസങ്ങളായി ഏറ്റുമുട്ടല്‍ നടത്തിയിരുന്ന കുപ്വാരയില്‍ നിന്നും വന്‍ ആയുധശേഖരവും കണ്ടെത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരും രണ്ട് പോലീസുകാരും അഞ്ച് സുരക്ഷാഭടന്മാരും കൊല്ലപ്പെട്ടിരുന്നു.














