മാ​ന​ന്ത​വാ​ടി​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ വഴിത്തിരിവ്, മരണ കാരണം കൊലപാതകം

മാ​ന​ന്ത​വാ​ടി​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ വന്‍ ട്വിസ്റ്റ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞു.എ​ട​വ​ക മൂ​ളി​ത്തോ​ട് പ​ള്ളി​ക്ക​ല്‍ റി​നി​യാ​ണ് 2021 ജ​നു​വ​രി​യി​ല്‍ മ​രി​ച്ച​ത്.

ഇ​വ​രു​ടെ അ​യ​ല്‍ല്‍ക്കാരനായ റ​ഹീം എന്നയാള്‍ വി​ഷം ക​ല​ര്‍​ത്തി ന​ല്‍​കി​യ ജ്യൂ​സ് ക​ഴി​ച്ചാ​ണ് റി​നി മ​രി​ച്ച​തെ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞു. തുടര്‍ന്ന് ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്‌​നാ​ട്ടി​ലെ ഏ​ര്‍​വാ​ടി​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പൊലീസ് പി​ടി​കൂ​ടി​യ​ത്.

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വരായിരുന്നു റി​നിയും സ​ഹോ​ദ​രിയും പി​താ​വും. ഇ​വ​രു​ടെ അ​യ​ല്‍​ക്കാരനായ റ​ഹീം വി​വാ​ഹ​മോ​ചി​ത​യാ​യ റി​നി​യു​ടെ കേ​സി​ന്‍റെ​യും മ​റ്റ് കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞ് അ​ടു​ത്തു​കൂ​ടി പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോയി യു​വ​തി​യെ പീ​ഡി​പ്പി​ക്കുകയായിരുന്നു.

തുടര്‍ന്ന് റി​നി ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ​യാ​ണ് റ​ഹീം ജ്യൂ​സി​ല്‍ വി​ഷം ക​ല​ര്‍​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് പൊലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെളിയുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *