മാധ്യമങ്ങളാണ് തന്നെ പ്രശസ്തനാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

narendramodi_reuters_17marchമാധ്യമങ്ങളില്ലെങ്കില്‍ തന്നെ ആരറിയാനാണെന്ന് നരേന്ദ്രമോദി; മാധ്യമങ്ങളാണ് തന്നെ പ്രശസ്തനാക്കിയതെന്നും പ്രധാനമന്ത്രി.വാര്‍ത്തകളേക്കാള്‍ അവയെ കുറിച്ചുള്ള മാധ്യങ്ങളുടെ അഭിപ്രായങ്ങളാണ് ഇക്കാലത്ത് പൊതുജനങ്ങള്‍ക്ക് കിട്ടുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ദില്ലിയില്‍ രാംനാഥ് ഗോയങ്ക അവാര്‍ഡ് പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ സാങ്കേതിക വിദ്യയുടെയും സാമൂഹ്യമാധ്യമങ്ങളുടെയും കാലത്ത് മാധ്യമങ്ങളുടെ മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉള്ളതെന്നും പറഞ്ഞ നരേന്ദ്രമോദി, ജനങ്ങള്‍ക്ക് ഇപ്പോള്‍ ഒരുപാട് വാര്‍ത്തകള്‍ ലഭിക്കുന്നുണ്ടെങ്കിലും ആധികാരികതയാണ് പ്രധാനപ്പെട്ട പ്രശ്‌നമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. കൂടുതലും വിവാദങ്ങള്‍ നിറഞ്ഞ വാര്‍ത്ത സൃഷ്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ ജനങ്ങളില്‍ ആശയക്കുയപ്പം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇപ്പോള്‍ വാര്‍ത്തകള്‍ അറിയാന്‍ വിവിധ സ്രോതസുകള്‍ ഉണ്ടെന്നും ഗ്രാമങ്ങളിലെ ഒരു കൃഷിക്കാരനു പോലും ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സാധിക്കും. തന്നെ പ്രശസ്തനാക്കിയത് മാധ്യമങ്ങള്‍ ആണെന്നും അല്ലെങ്കില്‍ തന്നെയൊക്കെ ആരറിയാനാണെന്നും അദ്ദേഹം പറഞ്ഞു. അതിനു മാധ്യങ്ങള്‍ക്ക് നന്ദിയുണ്ടെന്നും മോദി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *