മാണി സി. കാപ്പനെതിരേ സാമ്പത്തിക ആരോപണവുമായി വ്യവസായി


കൊച്ചി: പാലായിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി. കാപ്പനെതിരേ സാമ്ബത്തികാരോപണം ഉന്നയിച്ച്‌ വ്യവസായി. മുംബൈ മേന്നന്‍ ഗ്രൂപ്പ് ഓഫ് കമ്ബനി സി.എം.ഡി. ദിനേശ് മേനോനാണ് മൂന്നേകാല്‍ കോടി രൂപ വാങ്ങി പണം തിരികെനല്‍കിയില്ലെന്ന് ആരോപിച്ചിരിക്കുന്നത്.


കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങിത്തരാമെന്നേറ്റ് മൂന്നരക്കോടി രൂപയാണ് വാങ്ങിയത്. എന്നാല്‍, ഓഹരി കിട്ടിയില്ലെന്നു ദിനേശ് മേനോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പണം മടക്കി ആവശ്യപ്പെട്ടപ്പോള്‍ 25 ലക്ഷം രൂപമാത്രം നല്‍കി. ബാക്കി പണത്തിനായി നാലു ചെക്കുകള്‍ നല്‍കിയെങ്കിലും അവ മടങ്ങി. ഇതേത്തുടര്‍ന്ന് മാണി സി. കാപ്പനെതിരേ മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ കേസ് കൊടുത്തിരിക്കുകയാണ്.


പണം നല്‍കാന്‍ സെക്യൂരിറ്റിയായി ഭൂമി നല്‍കാമെന്ന് ഏറ്റിരുന്നെങ്കിലും പിന്നീട് അന്വേഷിക്കുമ്ബോള്‍ ആ സ്ഥലം ഈടുവെച്ച്‌ അലഹാബാദ് ബാങ്കില്‍നിന്ന് വലിയ തുക വായ്പയെടുത്ത് അടയ്ക്കാതെയിരിക്കുകയാണെന്നു മനസ്സിലായി. ഇതേത്തുടര്‍ന്ന് കാപ്പനെതിരേ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതില്‍ വഞ്ചനയ്ക്ക് മറ്റൊരു കേസും കൊടുത്തിട്ടുണ്ടെന്ന് ദിനേശ് മേനോന്‍ പറഞ്ഞു.



Sharing is Caring