പാലാരിവട്ടം പാലം അഴിമതിക്കേസ്; ടി.ഒ. സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും


കൊച്ചി : പാലാരിവട്ടം പാലം നിര്‍മ്മിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.
റിമാന്‍ഡ് പുതുക്കുന്നതിനായി ഇവരെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാമ്ബ് സിറ്റിങ്ങിലാണ് ഇവരെ എത്തിക്കുന്നത്.


പാലം നിര്‍മ്മിച്ചതില്‍ കാണിച്ച അഴിമതിയില്‍ ടി.ഒ. സൂരജ് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കുറ്റപ്പെടുത്തി ഇന്നലെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.




Sharing is Caring