മഹാരാഷ്ട്രയിൽ കോവിഡ്‌ രോ​ഗികള്‍ എട്ടുലക്ഷം ; മരണം കാൽ ലക്ഷത്തിലേറെ ; രാജ്യത്ത്‌ രോ​ഗികള്‍ 38 ലക്ഷം

കോവിഡ്‌ സ്ഥിതി രൂക്ഷമായ മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 17433 രോ​ഗികള്‍, മരണം 292. സംസ്ഥാനത്ത് ആകെ രോ​ഗികള്‍ എട്ടുലക്ഷം കടന്നു. ആകെ മരണം കാൽ ലക്ഷത്തിലേറെ. മുംബൈയിൽ ബുധനാഴ്‌ച 1622 രോ​ഗികൾ. ആകെ ഒന്നര ലക്ഷത്തോളം രോ​ഗികള്‍, മരണം 7724.
ആന്ധ്രയിൽ 10392 രോ​ഗികളും 72 മരണവും. ആകെ രോ​ഗികള്‍ നാലര ലക്ഷം കടന്നു. മരണം നാലായിരത്തിലേറെ. തമിഴ്‌നാട്ടിൽ 5990 രോ​ഗികളും 98 മരണവും. ആകെ മരണം 7500 ലേറെ. കർണാടകയിൽ 9860 രോ​ഗികള്‍, 113 മരണം. യുപിയിൽ 5682 രോ​ഗികള്‍, 74 മരണം. ഡൽഹിയിൽ 2509 രോ​ഗികള്‍, 19 മരണം. ബംഗാളിൽ 2976 രോ​ഗികള്‍, 56 മരണം. ബിഹാറിൽ 1969 രോ​ഗികളും 13 മരണവും. തെലങ്കാനയിൽ 2892 കേസുകളും 10 മരണവും. ഒഡിഷയിൽ 3219 കേസുകളും 11 മരണവും. ഗുജറാത്തിൽ 1305 കേസുകളും 12 മരണവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *