മഹാരാജാസിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കല്‍: ‘സ്വയം പരിശോധനയ്ക്ക് പ്രവര്‍ത്തകര്‍ തയ്യാറാകണം’


മഹാരാജാസ് കോളെജിലെ ഏറെ വിവാദമായ കസേര കത്തിക്കലില്‍ വീഴ്ച പറ്റിയെന്ന് എസ്എഫ്‌ഐ. എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് തെറ്റുപറ്റിയതായി സൂചിപ്പിക്കുന്നത്.എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജുനൈദ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മഹാരാജാസ് കോളെജില്‍ അടുത്തകാലത്തായി അരാഷ്ട്രീയ പ്രവണതയുളള ചില സംഭവങ്ങളുണ്ടായെന്നും സൂചിപ്പിക്കുന്നു.
ഇതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാകണം. എറണാകുളം ലോ കോളെജിലെ നഷ്ടപ്പെട്ട യൂണിയന്‍ തിരിച്ചുപിടിക്കാനുളള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാജാസില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവം എസ്എഫ്‌ഐയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിച്ചതെന്നും ജില്ലാ കമ്മിറ്റിയുടെ ഇടപെടലാണ് മുഖം രക്ഷിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.




Sharing is Caring