മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ബിഹാറില്‍ മരണമടഞ്ഞ കുട്ടികളുടെ എണ്ണം 100 ആയി

പട്‌ന: മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ബിഹാറിലെ മുസാഫര്‍പുരില്‍ മരണമടഞ്ഞ കുട്ടികളുടെ എണ്ണം 100 ആയി. ശ്രീ കൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 83 കുട്ടികളും മുസാഫര്‍പുരിലെ കെജ്‌രിവാള്‍ ആശുപത്രിയില്‍ 17 പേരും മരണമടഞ്ഞുവെന്നാണ് കണക്ക്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നാല ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.രോഗത്തിന്റെ വ്യാപ്തി തടയാന്‍ മുഖ്യമന്ത്രി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജില്ലാ ഭരണകൂടത്തിനും ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. വൈറല്‍ രോഗമായ മസ്തിഷ്‌ക ജ്വരത്തിന് പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങളായ കടുത്ത പനിയും വിറയലും തലവേദനയും അനുഭവപ്പെടും.രാത്രി മുഴുവന്‍ പട്ടിണി കിടക്കുന്ന കുട്ടികള്‍ രാവിലെ വെറുംവയറ്റില്‍ ലിച്ചി പഴങ്ങള്‍ കഴിക്കുന്നതും പഴത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശമാണെന്ന സംശയമാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *