ഡല്‍ഹി : രാജ്യത്ത് ദേശീയപാതകളിലെ ടോള്‍ നിരക്കുകളില്‍ പുതിയ മാറ്റം വരുത്താൻ തീരുമാനം . ഇതിന്‍റെ ഭാഗമായി വാഹനങ്ങളെ ലൈറ്റ്, ഹെവി എന്നിങ്ങനെ തരം തിരിക്കല്‍ പുനര്‍ നിര്‍ണയിക്കാനും കേന്ദ്ര സര്‍ക്കാര്‍ നയം തയ്യാറാക്കുന്നതായാണ് വിവരം. ദേശീയപാതാ അതോറിറ്റിയുമായി ചേര്‍ന്ന് കരടുനയം തയ്യാറാക്കാന്‍ ഗതാഗത മന്ത്രാലയം കണ്‍സള്‍ട്ടന്‍സി കമ്ബനിയായ ബോസ്റ്റണ്‍ ഗ്രൂപ്പിനെ ഏല്പിച്ചിരിക്കുകയാണ് .വാഹനങ്ങളുടെ ടോള്‍ നിരക്ക് ഉയര്‍ത്തിയും ചരക്ക് വണ്ടികളുടെ നിരക്ക് കുറച്ചും ഏകീകരണം ആവശ്യമാണെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സിയുടെ നിര്‍ദേശം . കരടുനയം വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരി മന്ത്രിസഭയുടെ അനുമതി തേടിയതായും റിപ്പോര്‍ട്ടുണ്ട്. 2008 ലായിരുന്നു അവസാനം ടോള്‍ നയം പുതുക്കിയത്. സാധാരണഗതിയില്‍ അഞ്ച് വര്‍ഷം കൂടുമ്ബോഴാണ് ടോള്‍ നയം പുതുക്കുന്നത്.













