മഴ തകര്‍ത്തു പെയ്യും, പ്രളയമുണ്ടാകില്ല

കോഴിക്കോട്: ഇന്നു തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെടുമെന്നു പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദത്തിനു പിന്നാലെ തിങ്കളാഴ്ച ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെടുന്നു. അറബിക്കടലില്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്ന സമയത്തു തന്നെയാകുംതെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുക. ഇക്കാര്യം ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പും സ്ഥിരീകരിച്ചു.

ഇതോടെ മേഖലയിലെ കാറ്റിന്റെ ഗതിയിലുണ്ടായ വ്യതിയാനം കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. തമിഴ്‌നാട്ടിലേക്ക് ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള ഈര്‍പ്പമേറിയ കിഴക്കന്‍ കാറ്റ് ശക്തമായിട്ടുണ്ട്. ഇതു ഇതു തമിഴ്‌നാട്ടില്‍ അടുത്തദിവസങ്ങളില്‍ കനത്തമഴയുണ്ടാക്കും. ഈകാറ്റ് പശ്ചിമഘട്ടത്തിന് വിടവുകളുള്ള പാലക്കാട് ജില്ലയുടെ അതിര്‍ത്തി വഴി കേരളത്തില്‍ എത്തുന്നതോടെ പാലക്കാട്ടും ഇടിയോടുകൂടിയുള്ള ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *