ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 300 പേ​ര്‍​ക്ക് പ​രി​ക്ക്

ജൊ​ഹ​ന്നാ​സ്ബ​ര്‍​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കെം​ന്‍റ​ണ്‍ പാ​ര്‍​ക്കി​ല്‍ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 300 പേ​ര്‍​ക്ക് പ​രി​ക്ക്. പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ഗൗ​ട്ടെം​ഗ് മെ​ട്രോ​റെ​യി​ല്‍ വ​ക്താ​വ് ലി​ല്ലി​യ​ന്‍ മൊ​ഫൊ‌​കെം​ഗ് പ​റ​ഞ്ഞു.

ട്രെ​യി​ന്‍ കൂ​ട്ടി​യി​ടി​യെ കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പാ​സ​ഞ്ച​ര്‍ റെ​യി​ല്‍ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. മ​റ്റ് ഏ​ജ​ന്‍​സി​ക​ളു​മാ​യി ചേ​ര്‍​ന്ന് അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കും. ദു​ര​ന്ത കാ​ര​ണം ഈ ​ഘ​ട്ട​ത്തി​ലും അ​റി​വാ​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സെ​പ്തം​ബ​റി​ല്‍ ജൊ​ഹ​ന്നാ​സ്ബ​ര്‍​ഗി​ല്‍ ര​ണ്ടു പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *