മഴ എത്തി: വേനലവധിക്കു ശേഷം സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറക്കും


തിരുവനന്തപുരം: രണ്ട് മാസത്തെ വേനലവധിക്കു ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും. എന്നാല്‍ നിപ വൈറസ് ബാധ മൂലം കോഴിക്കോട്, മലപ്പുറം, ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസിലെത്തും.


പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.




Sharing is Caring