ഒത്തുക്കുങ്ങല്‍: മലപ്പുറം ഒത്തുക്കങ്ങലില്‍ വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചക്കരതൊടി ഹമീദിന്റെ മകന്‍ സിനാന്‍ ആണ് മരിച്ചത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
സഹോദരന്‍ സല്‍മാനുല്‍ ഫാരിസിനും പരിക്കേറ്റു. റംലയാണ് സിനാന്റെ മാതാവ്.














