മലപ്പുറത്ത് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ വനപാലകരെ വിട്ടയച്ചു

നിലമ്പൂര്‍ കാളികാവ് ഫോറസ്റ്റ് ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം. ഫോറസ്റ്റ് ഔട്ട്‌പോസ്റ്റുകള്‍ തകര്‍ത്ത സംഘം വനപാലകരെ തട്ടിക്കൊണ്ടുപോയി. ഇവരെ പിന്നീട് വിട്ടയച്ചു. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് നിഗമനം. ഫോറസ്റ്റ് ഔട്ട്‌പോസ്റ്റുകള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇത് അന്വേഷിക്കാന്‍ ചെന്ന
പൂക്കോട് പാടത്ത് പികെ കോളനിയിലെ അജയന്‍, അലി എന്നീ താത്കാലിക ജീവനക്കാരെയും മറ്റൊരു പ്രദേശവാസിയെയും സംഘം തട്ടിക്കൊണ്ടുപോയി. എന്നാല്‍ കുറച്ചുനിമിഷങ്ങള്‍ക്കുള്ളില്‍ ഇവരെ വിട്ടയച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *