മലപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മലപ്പുറം: മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍പ്പെട്ട് കാണാതായി. മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിലാണ് സംഭവം നടന്നത്.കൂട്ടുകാരുമൊത്തു കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്.അതിനിടെയിൽ ആണ് യുവാവിനെ കാണാതായത് .

കലന്തത്തിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മിലാണ് ശക്തമായ തിരയില്‍ പെട്ട് കാണാതായിരിക്കുന്നത്.കനത്ത മഴയിലും കാറ്റിലും കടൽ ക്ഷുഭിതമായിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായി പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും സംയുക്തമായി ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *