മലപ്പുറത്തും തൃശൂരും റീപോളിങ്ങിന് സാധ്യത


വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് മുടങ്ങിയ തൃശൂരിലേയും മലപ്പുറത്തേയും ബൂത്തുകളില്‍ റീപോളിംഗ് വേണ്ടിവന്നേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മലപ്പുറത്ത് 28 ഇടങ്ങളിലും തൃശൂരില്‍ രണ്ടിടത്തും റീ പോളിംഗ് സാധ്യത നിലനില്‍ക്കുന്നുണ്ട്.മലപ്പുറത്താണ് വ്യാപകമായി പോളിങ് അട്ടിമറി ശ്രമം കണ്ടെത്തിയത്. വോട്ടിങ് മെഷീനുകള്‍‍ക്കുള്ളിൽ സെല്ലോടേപ്പും പേപ്പറുകളും തിരുകിയ നിലയിൽ കണ്ടെത്തി.തൃശൂരിലെ അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ 17-ആം വാര്‍ഡിലെ രണ്ട് ബൂത്തുകളിലാണ് റീപോളിംഗ് സാധ്യത. ജില്ലകളിലെ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം റീപോളിംഗ് സംബന്ധിച്ച കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കൂട്ട യന്ത്രത്തകരാറിൽ സംശയം പ്രകടിപ്പിച്ച് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീൻ തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകി. പോളിങ് സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ടു. യന്ത്രത്തകരാർ പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്നും സിപിഎം ആരോപിച്ചു.




Sharing is Caring