മലപ്പുറം പ്രസ്‌ക്ലബിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം; മാധ്യമ പ്രവര്‍ത്തകന് പരുക്ക്

മലപ്പുറം: മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രമണം. ആര്‍എസ്എസ് ബിജെപിയും സംയുക്തമായി നടത്തിയ പ്രകടനത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ മര്‍ദിച്ചു. ചന്ദ്രിക ഫോട്ടോ ഗ്രാഫര്‍ ഫുവാദിനാണ ആര്‍എസ്എസുകാര്‍ ക്ലബില്‍ കയറി മര്‍ദിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ ഇദേഹത്തെ സഹകണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30നാണ് സംഭവം.

മഞ്ചേരി റോഡില്‍ നിന്ന കുന്നുമ്മല്‍ ഭാഗത്തേക്ക വന്ന പ്രകടനത്തിനിടെ ഗതാഗത കുരുക്കുണ്ടായപ്പോള്‍ അതുവഴി വന്ന ബൈക്ക യാത്രക്കാരനായ തറയില്‍ ഫവാസ പ്രകടനക്കാര്‍ക്ക സമീപത്തു കൂടെ പോകാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായവര്‍ ഫവാസിനെ കൈകാര്യം ചെയ്യുകയായിരുന്നു. കഴുത്തില്‍ പിടിച്ച തള്ളുകയും മര്‍ദിക്കുകയും ചെയതു.

ഈ സമയം പ്രസ ക്ലബിലുണ്ടായിരുന്ന ഫുവാദ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഏതാനും പേര്‍ ക്ലബിനുള്ളിലേക്ക് പാഞ്ഞടുത്ത് ചവിട്ടുകയും മൊബൈല്‍ പിടിച്ചു വാങ്ങി പോവുകയായിരുന്നു. കോട്ടപ്പടിയില്‍ മൊബൈല്‍ ഷോപ്പ ജീവനക്കാരനായ ഫവാസിനെയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുവരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും മലപ്പുറം പ്രസ്‌ക്ലബ് സെക്രട്ടറി സുരേഷ് സൗത്ത്‌ലൈവിനോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *