ഗവര്‍ണറുടെ വസതിയില്‍ നിന്നിരുന്ന അഞ്ച് ചന്ദനമരങ്ങള്‍ മോഷ്ടിച്ചു

പൂനൈ: മഹാരാഷ്ട്ര ഗവര്‍ണറുടെ വസതിയില്‍ വന്‍ സുരക്ഷ വീഴ്ച. ഗവര്‍ണര്‍ സിഎച്ച്‌ വിദ്യാസാഗര്‍ റാവുവിന്റെ ഔദ്യോഗിക വസതിയായ പൂനൈ രാജ്ഭവനില്‍ അഞ്ചു ചന്ദനമരങ്ങള്‍ മോഷണം പോയി. ഏപ്രില്‍ 30നാണ് സംഭവം നടന്നത്.

തൊട്ടടുത്ത് പൊലീസ് സ്റ്റേഷന്‍ ഉണ്ടായിട്ടും രണ്ട് വര്‍ഷത്തിനിടെ രാജ് ഭവനില്‍ നടക്കുന്ന രണ്ടാമത്തെ മോഷണമാണ് ഇത്. രാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭ സ്പീക്കര്‍ തുടങ്ങിയവര്‍ക്ക് പൂനെയിലെത്തുമ്പോള്‍ താമസിക്കാന്‍ ഒരുക്കുന്ന ഔദ്യോഗിക വസതിയാണ് രാജ് ഭവന്‍. സംഭവവുമായി ബന്ധപ്പെട്ട് മെയ് 1ന് ചതുശ്രുംഗി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *