കാവേരി പ്രശ്‌നം : തമിഴ്നാടിന് ഉടന്‍ ജലം വിട്ടു കൊടുക്കണമെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: കാവേരി നദീജല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കാവേരി നദിയില്‍ നിന്ന് നാല് ടി.എം.സി ജലം തമിഴ്നാടിന് ഉടന്‍ വിട്ടു കൊടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.


ചൊവ്വാഴ്ചക്കകം കാവേരി നദീജല പരിപാലന ബോര്‍ഡ് രൂപീകരിക്കാന്‍ നടപടി ആരംഭിക്കണം. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. അല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുക്കുമെന്ന് കോടതി പറഞ്ഞു.


കാവേരി വിഷയത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ വാദം എങ്ങനെ വിശ്വസിക്കും. കര്‍ണാടക തെരഞ്ഞെടുപ്പ് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി



Sharing is Caring