ട്രെയിനിലെ ടൊയിലറ്റില്‍ നിന്നുമുള്ള വെള്ളം ഉപയോഗിച്ച്‌ ചായ; കരാറുകാരന് ഒരു ലക്ഷം പിഴ


സെക്കന്ദരാബാദ്: ട്രെയിനിലെ ടൊയിലറ്റില്‍ നിന്നുമുള്ള വെള്ളം ചായയില്‍ കലര്‍ത്തിയതിന് കരാറുകാരന് റെയില്‍വേ ഒരു ലക്ഷം പിഴ ഏര്‍പ്പെടുത്തി. ചായ വില്‍ക്കുന്ന കെറ്റില്‍ ബാത്ത്‌റൂമില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.


തെലുങ്കാനയിലെ സെക്കന്ദരാബാദ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചാര്‍മിനാര്‍ എക്‌സ്പ്രസിന്റെ ബാത്ത്‌റൂമില്‍ വച്ച്‌ കാപ്പി പകര്‍ത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്ന് അന്വേഷണോദ്യോഗസ്ഥര്‍ക്ക് വ്യക്തമായി. 2017 ഡിസംബറില്‍ പകര്‍ത്തിയ ദൃശ്യമാണിത്.


കൂട്ടത്തിലുള്ള ഒരാള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് എന്നാണ് സൂചന. ട്രെയിനിലും പ്ലാറ്റ്‌ഫോമിലുമായി നിരവധി വില്‍പ്പനക്കാര്‍ കാവല്‍ നിന്നുകൊണ്ടാണ് വെള്ളം പകര്‍ത്തിയത്. എന്നാല്‍, ഇത്തരത്തില്‍ വെള്ളം ഉപയോഗിച്ചിട്ടില്ലെന്ന് കരാറുകാരനായ പി.ശിവപ്രസാദ് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.



Sharing is Caring