മലകയറിയ ആന്ധ്ര സ്വദേശിനി പ്രതിഷേധത്തിൽ ഭയന്ന് മടങ്ങി; പോലീസ് സംരക്ഷണം നൽകിയില്ല; ഇടക്ക് വച്ച് പൊലീസ് പിൻമാറി


പമ്പ: ആന്ധ്ര സ്വദേശിനി പരമ്പരാഗത പാതയിലൂടെ സന്നിധാനത്തേക്ക് നീങ്ങിയെങ്കിലും പോലീസിന് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിനാൽ സന്നിധാനത്തിലേക്ക് പോകാനാകാതെ മടങ്ങി. തെക്കൻ ഗോദാവരി ജില്ലയിൽ നിന്നുള്ള 45 വയസുകാരി മാധവിക്കാണ് മടങ്ങേണ്ടി വന്നത്. വിശ്വാസിയായ യുവതി മക്കൾക്കും ബന്ധുക്കൾക്കും ഒപ്പമാണ് വന്നത്.


പ്രതിഷേധക്കാർ ആദ്യം ഇവരെ തടഞ്ഞെങ്കിലും പോലീസ്‌ സമരക്കാരെ തള്ളിമാറ്റി യുവതിയെ മുന്നോട്ട് കൊണ്ടുപോയങ്കിലും പിന്നീട് വീണ്ടും സമരക്കാർ എത്തിയെപ്പോൾ വേണ്ടത്ര പോലീസ് ഇവിടെ ഉണ്ടായില്ല. ഇതേ തുടർന്ന് തിരിച്ചു പോകുന്നു. ഇവിടെ കയറാൻ കഴിയുന്ന സാഹചര്യമില്ല എന്നു പറഞ്ഞ് തിരിച്ചു പോവുകയായിരുന്നു.


ഇതിനു മുമ്പ് പത്തനംതിട്ട ബസ് സ്റ്റാന്റിൽ ആലപ്പുഴക്കാരിയായ ലിബി എന്ന യുവതിയെ തടഞ്ഞിരുന്നു. സംഭവത്തില്‍ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.



Sharing is Caring