തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തടഞ്ഞ് പ്രതിഷേധം നടത്തുന്നവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളെയും സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ ഹീനകൃത്യത്തില്‍ നിന്ന് അവര്‍ പിന്മാറണം. അവര്‍ ചെയ്യുന്നത് മഹാപാപമാണ്. അവര്‍ക്ക് നാശമുണ്ടാകും. അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല’- പ്രതിഷേധക്കാരെ കുറിച്ച് മന്ത്രി പറഞ്ഞു. അതേസമയം, കെ.സുധാകരന്റെ ഉപവാസം വലിയ തമാശയാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ ഓരോരുത്തര്‍ക്കും തോന്നുന്നതു പോലെയാണ്. സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.













