നിലയ്ക്കല്‍: ശബരിമലയില്‍ നടക്കുന്ന അവലോഹന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകളുടെ പ്രായം ദേവസ്വം ഗാര്‍ഡുകള്‍ പരിശോധിച്ചു .യോഗത്തില്‍ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥരുടെ പ്രായം ഉള്‍പ്പെടെ എഴുതി വയ്ക്കുകയും ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും ഉണ്ടായി .ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന, വെക്ടര്‍ ബോണ്‍ ഡിസീസ് അഡീ. ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരുടെ പ്രായമാണ് നിലയ്ക്കലില്‍ വച്ച് പരിശോധന നടത്തിയത് .50 വയസ്സിന് മുകളില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പ്രായം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആണ് അവര്‍ക്ക് പ്രവേശ അനുമതി നല്‍കിയതും .













