മറാത്ത പ്രക്ഷോഭം: 4000 പേര്‍ക്കെതിരേ കേസെടുത്തു


മറാത്ത വിഭാഗത്തിനു സംവരണം ആവശ്യപ്പെട്ട് പൂനെയ്ക്കു സമീപം ചകാനില്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. തുടര്‍ന്ന് 4,000 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. മറാത്ത ക്രാന്തി മോര്‍ച്ചയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.


പ്രതിക്ഷേധക്കാര്‍ അഞ്ച് വാഹനങ്ങള്‍ കത്തിക്കുകയും 50 ഓളം വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പ്രക്ഷോഭകര്‍ക്കിടയില്‍ പുറത്തു നിന്നുളളവരും സ്‌ഫോടക വസ്തുക്കളുമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.


കഴിഞ്ഞ ദിവസം മ​​​​റാ​​​​ത്ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു സം​​​​വ​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് യു​​​​വാ​​​​വ് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കിയിരുന്നു. ബീ​​​​ഡ് ജി​​​​ല്ല​​​​ക്കാ​​​​ര​​​​നാ​​​​യ അ​​​​ഭി​​​​ജി​​​​ത് ദേ​​​​ശ്മു​​​​ഖ് ആ​​​​ണു മ​​​​ര​​​​ത്തി​​​​ല്‍ തൂ​​​​ങ്ങി മ​​​​രി​​​​ച്ച​​​​ത്. മ​​​​റാ​​​​ഠ സം​​​​വ​​​​ര​​​​ണ വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കു​​​​ന്ന അ​​​​ഞ്ചാ​​​​മ​​​​ത്തെ​​​​യാ​​​​ളാ​​​​ണ് അ​​​​ഭി​​​​ജി​​​​ത്.



Sharing is Caring