മരിച്ച കർഷകന്റെ കുടുംബത്തെ കാണാൻ പ്രിയങ്ക; ആശങ്കയോടെ ബിജെപി

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ മരിച്ച കർഷകൻ നവ്‌റീത് സിങ്ങിന്റെ കുടുംബത്തെ കാണാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബന്ധുക്കളെ കാണാൻ പ്രിയങ്ക യുപിയിലെ റാംപൂരിലേക്ക് പുറപ്പെട്ടു.

യാത്രയ്ക്കിടെ കാറിൽ നിന്ന് പുറത്തിറങ്ങി ഗ്ലാസുകൾ തുടയ്ക്കുന്ന പ്രിയങ്കയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. നേതാവിന് ഒപ്പം പ്രദേശവാസികൾ സെൽഫിയെടുക്കാൻ തിരക്കു കൂട്ടുന്നതും വീഡിയോയിലുണ്ട്.

പ്രിയങ്കയുടെ വാഹനവ്യൂഹത്തിന് ചെറിയ അപകടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ഹാപൂർ റോഡിൽ വച്ച് കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ ആർക്കും പരിക്കില്ല. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവും പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പ്രിയങ്കയുടെ സന്ദർശനത്തെ ആശങ്കയോടെയാണ് ബിജെപി നോക്കിക്കാണുന്നത്.

പ്രിയങ്കയ്ക്ക് പുറമേ, രാഷ്ട്രീയ ലോക്ദൾ അധ്യക്ഷൻ ജയന്ത് ചൗധരിയും കുടുംബത്തെ സന്ദർശിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ വാഹനം മറിഞ്ഞാണ് നവ്‌റീത് സിങ് മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *