മരിച്ചെന്ന് കാണിച്ച് ഇന്‍ഷൂറന്‍സ് കമ്ബനിയെ കബളിപ്പിച്ച് ഒരു കോടി തട്ടിയെടുത്ത കേസില്‍ 35-കാരി അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. മരിച്ചെന്ന് കാണിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്ബനി അധികൃതര്‍ കണ്ടെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായ ഷക്കീല്‍ ആലമാണ് തന്റെ ഭാര്യ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ തട്ടിയെടുത്തത്. ആലമിന്റെ ഭാര്യയുടെ പേരില്‍ 2012 ലാണ് 11,800 രൂപ വാര്‍ഷിക പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്.
ഈ വര്‍ഷം ജൂണിലാണ് ആലം തന്റെ ഭാര്യ മരണപ്പെട്ടതായി രേഖകള്‍ ഹാജരാക്കി ഇന്‍ഷൂറന്‍സ് ക്ലെയിമിനായി അപേക്ഷിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു ബോധ്യപ്പെടുത്തിയത്.
ഇതിനായി വ്യാജ മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി.
അതേസമയം കേസില്‍ യുവതിയുടെ ഭര്‍ത്താവിനെ ഇതുവരെയും കണ്ടെത്തിഅറസ്റ്റ് ചെയ്യാന്‍ പോലീസിനായിട്ടില്ല. ഇതിനിടെ ഈ ദമ്ബതികള്‍ മറ്റൊരു ഇന്‍ഷൂറന്‍സ് കമ്ബനിയേയും കബളിപ്പിച്ചിട്ടുണ്ടെന്ന പരാതി പോലീസിന് ലഭിച്ചിട്ടുണ്ട്.













