കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ പാനൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ഇയാളെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാനൂരില്‍ കുറച്ച്‌ ദിവസങ്ങളായി സി.പി.എം – ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവുമെന്ന് കരുതുന്നു. പ്രദേശത്ത് കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *