മരടിലെ താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിടണം -കെമാല്‍പാഷ

കൊച്ചി: മരടില്‍ പൊളിക്കുന്നത് ഫ്ലാറ്റല്ലെന്നും അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും മുന്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍പാഷ. സാമാന്യ നീതിയുടെ തത്വങ്ങളനുസരിച്ച്‌ സുപ്രീംകോടതി താമസക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിധി ബാധിക്കുന്നവരുടെ ഭാഗം കേള്‍ക്കാതെയുള്ള ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. അനുച്ഛേദം 142 അനുസരിച്ച്‌ സമ്ബൂര്‍ണ നീതി ഉറപ്പാക്കാന്‍ കോടതിക്ക് അവകാശമുണ്ട്. നിലവിലെ മാര്‍ക്കറ്റ് വില പ്രകാരമുള്ള വില നല്‍കാനും സര്‍ക്കാറിനോടൊ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തോടെ സുപ്രീംകോടതിക്ക് നിര്‍ദേശിക്കാവുന്നതാണ്.

താമസക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കി കൊണ്ട് സുപ്രീംകോടതിക്ക് ഉത്തരവിടാമായിരുന്നു. തിരുത്തല്‍ ഹരജിയിലൂടെ താമസക്കാര്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെമാല്‍പാഷ വ്യക്തമാക്കി.

കോടതി വിധി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്താനല്ലാതെ മറ്റൊന്നും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കില്ല. ഫ്ലാറ്റ് പൊളിച്ചാല്‍ തത്തുല്യ സംവിധാനം ഒരുക്കി കൊടുക്കേണ്ടത് സര്‍ക്കാറിന്‍റെ ബാധ്യതയാണ്. ഏതെല്ലാം രീതിയില്‍ വിധി മറികടക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കെമാല്‍പാഷ ആവശ്യപ്പെട്ടു. സമരം നടത്തുന്ന ഫ്ലാറ്റ് ഉടമകളുമായി കൂടിക്കാഴ്തച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *