മയക്കുമരുന്ന് റാക്കറ്റിന്റെ പ്രധാന നടത്തിപ്പുകാരി അറസ്റ്റില്‍


രാജസ്ഥാനില്‍ മയക്കുമരുന്ന് റാക്കറ്റിന്റെ പ്രധാന നടത്തിപ്പുകാരി അറസ്റ്റില്‍. സുമിത്ര ബിഷ്‌നോയ് എന്ന 31 കാരിയാണ് അറസ്റ്റിലാകുന്നത്. വീട് റെയ്ഡ് ചെയ്യുന്നതിനിടെയിലാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്.


76ഗ്രാം കറുപ്പും സുമിത്രയുടെ വീട്ടി്ല്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ജി.പി. എസ് സിസ്റ്റം, മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്ന കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട് പോലീസ് സീല്‍ ചെയ്തു.ഇവരുടെ നാലു സഹായികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. റാക്കറ്റില്‍ ഉള്‍പ്പെട്ടവര്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.


ബുധനാഴ്ച മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തതോടെ സുമിത്രയിലേക്കുള്ള അന്വേഷണത്തിന് വഴിത്തിരിവായത്. സുമിത്രക്ക് വേണ്ടിയാണ് മയക്കുമരുന്ന് കടത്തിയതെന്നു ചോദ്യം ചെയ്യലില്‍ ഇവര്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് പോലീസ് സംഘം ജോധ്പുരിലെ ബൊറാനദയിലുള്ള സുമിത്രയുടെ വീട് റെയ്ഡു ചെയ്യുകയായിരുന്നു.

ആറു വര്‍ഷം മുമ്പ് ഡ്രൈവറായ ഭര്‍ത്താവിനൊപ്പമാണ് സുമിത്ര രാജസ്ഥാനില്‍ എത്തുന്നത്. ഭര്‍ത്താവിന് കര്‍ണാടകയില്‍ ജോലി ലഭിച്ചതോടെ ഇവരെ ഉപക്ഷ്ച്ച് ഭര്‍ത്താവ് കര്‍ണ്ണാടകയില്‍ താമസമാക്കുകയായിരുന്നു. തുടര്‍ന്ന് ഒറ്റയ്ക്കായതോടെ സുമിത്രയുടെ ജീവിതവും മാറുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ രാജുറാം ഇക്രം എന്ന യുവാവുമായി പരിചയത്തിലായതോടെ കള്ളക്കടത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.ഒരു വര്‍ഷം മുമ്പ് ഇക്രം അറസ്റ്റിലായതോടെ സമിത്ര മയക്കുമരുന്ന് റാക്കറ്റിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.



Sharing is Caring