മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ‘സ്ട്രീറ്റ് ലൈറ്റ്‌സ്’ റിപ്പബ്ലിക്ക് ഡേയ്ക്ക് തീയേറ്ററുകളിലെത്തും


ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ‘സ്ട്രീറ്റ് ലൈറ്റ്സി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 26, റിപ്പബ്ലിക് ദിനത്തിലാകും ചിത്രം റിലീസ് ചെയ്യുക. മെഗാസ്റ്റാര്‍ തന്നെയാണ് ഫേസ്‌ബുക്കിലൂടെ റിലീസിംഗ് പ്രഖ്യാപിച്ചത്.


ആക്ഷനു പ്രാധാന്യം നല്‍കി ഒരിക്കുന്ന ‘സ്ട്രീറ്റ് ലൈറ്റ്സി’ന്റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഒരേ ദിവസം റിലീസ് ചെയ്യാനാണ് തീരുമാനം.


ഷംദത്ത് സൈനുദ്ധീന്‍ സംവിധാനം ചെയ്ത്‌ പ്ലേഹൗസ് മോഷന്‍ പിക്ചേഴ്‌സ് നിര്‍മ്മിക്കുന്ന സ്ട്രീറ്റ് ലൈറ്റ്സില്‍ മമ്മൂട്ടി ജെയിംസ് എന്ന പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മമ്മൂട്ടിയുടെ അടുത്ത റിലീസ് അജയ് വാസുദേവ് ഒരുക്കുന്ന മാസ്റ്റര്‍ പീസാണ് .ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററുകളില്‍ എത്തും.



Sharing is Caring