പ്രമുഖ സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്മോഹന് സിങ് ഇന്ന് കൊച്ചിയിലെത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പരിപാടി ജില്ലയിലെത്തുമ്പോള്‍ നടക്കുന്ന ആദ്യദിന സമാപന സമ്മേളനത്തിലാണ് മന്‍മോഹന്‍സിങ് പങ്കെടുക്കുന്നത്.എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ വൈകിട്ട് 6.30നാണ് മന്മോഹന് സിങ് പ്രസംഗിക്കുന്നത്.













