സംസ്ഥാന കായിക മന്ത്രി ഇപി ജയരാജന്‍ അകാരണമായി ശാസിച്ചുവെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.കൗണ്‍സിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാനെത്തിയ തന്നോട് ജയരാജന്‍ പരുശമായി പെരുമാറിയെന്നും രൂക്ഷമായ ഭാഷയില്‍ സംസാരിച്ച് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അഞ്ജു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.മന്ത്രിയുടെ ഭാഗത്ത് നിന്ന് കടുത്ത അപമാനം നേരിട്ടുവെന്നും തന്റെ സേവനം ആവശ്യമില്ലെങ്കില്‍ തുറന്നുപറയാമെന്നും അല്ലാതെ അഴിമതിക്കാരിയെന്ന് മുദ്രകുത്തരുതെന്നും അഞ്ജു പറഞ്ഞു. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ കായിക താരങ്ങളെ മന്ത്രി അപമാനിച്ചുവെന്നും അവര്‍ പറഞ്ഞു.രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ കായിക താരങ്ങളെ മന്ത്രി അപമാനിച്ചുവെന്നും അവര്‍ പറഞ്ഞു. കൗണ്‍സിലിലുള്ളവരെല്ലാം പാര്‍ട്ടി വിരുദ്ധരും നോമിനികളും അഴിമതിക്കാരുമാണെന്നും മന്ത്രി പറഞ്ഞുവെന്ന് അഞ്ജു വ്യക്തമാക്കി.
അതേസമയം, അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.












