ലാവലിന്‍ കേസ്: സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി


ലാവലിന്‍ കേസിലെ സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി. റിവിഷന്‍ ഹരജികള്‍ നല്‍കാന്‍ സിബിഐയ്ക്ക് മാത്രമെ അവകാശമുള്ളുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സിബിഐയെ സഹായിക്കുന്ന ഒരു തെളിവുകളും ഹരജിക്കാര്‍ക്ക് നല്‍കാനായിട്ടില്ല. ഹരജിക്കാര്‍ക്ക് പുതിയ തെളിവുകള്‍ നല്‍കാനാവുമെന്ന് കരുതുന്നില്ലെന്നും കോടതി പറഞ്ഞു.റിവിഷന്‍ ഹരജികള്‍ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളിലാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ബെഞ്ച് തള്ളിയത്.




Sharing is Caring