തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയര്‍


thottathil-raveendranസിപിഎം നേതാവ് തോട്ടത്തില്‍ രവീന്ദ്രനെ കോഴിക്കോട് കോര്‍പറേഷന്‍ മേയറായി തെരഞ്ഞെടുത്തു. 71 ല്‍ 46 വോട്ടുകള്‍ നേടിയാണ് തോട്ടത്തില്‍ രവീന്ദ്രന്‍ വിജയിച്ചത്. മേയറായിരുന്ന വി.കെ.സി മമ്മദ്കോയ ബേപ്പൂരില്‍നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.75 അംഗ കോര്‍പറേഷന്‍ കൗണ്‍സിലില്‍ എല്‍.ഡി.എഫിന് 48 കൗണ്‍സിലര്‍മാരുണ്ട്. യു.ഡി.എഫിന് 20ഉം ബിജെപിക്ക് ഏഴും കൗണ്‍സിലര്‍മാരാണുള്ളത്. ചക്കോരത്തുകുളം വാര്‍ഡില്‍ നിന്നാണ് രവീന്ദ്രന്‍ കൗണ്‍സിലറായി വിജയിച്ചത്. 2000-05 കാലത്തും മേയറായിരുന്നു.നേരത്തെ ഡെപ്യൂട്ടി മേയറും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായിരുന്നു തോട്ടത്തില്‍ രവീന്ദ്രന്‍.




Sharing is Caring