മന്ത്രിവസതികളുടെ നവീകരണത്തിനു ചെലവിട്ടത് 35 ലക്ഷം


എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം മന്ത്രിമാരുടെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 35.31 ലക്ഷം രൂപ ചെലവായതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സിവില്‍ ജോലികള്‍ക്കു 30.31 ലക്ഷവും വൈദ്യുതീകരണത്തിനും മറ്റുമായി അഞ്ചു ലക്ഷവുമാണു ചെലവിട്ടത്. ക്ലിഫ് ഹൗസിലാണു സിവില്‍ വര്‍ക്കിനു കൂടുതല്‍ ചെലവഴിച്ചത്- 6.09 ലക്ഷം. വൈദ്യുതി പണികള്‍ക്കായി കൂടുതല്‍ ചെലവിട്ടതു മരാമത്ത് മന്ത്രിയുടെ ‘നെസ്റ്റ്’ ബംഗ്ലാവിലാണ്- 92,500 രൂപ.


മുഖ്യമന്ത്രിയും മന്ത്രിമാരും ചായ സല്‍ക്കാരത്തിനായി 4.18 ലക്ഷം രൂപ ചെലവിട്ടു. മുഖ്യമന്ത്രിയാണു മുന്നില്‍- 1.32 ലക്ഷം. ഏറ്റവും കുറവ് മന്ത്രി എ.സി.മൊയ്തീന്‍- 4985 രൂപ.മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രാബത്തയിനത്തില്‍ 13.56 ലക്ഷം രൂപ ചെലവഴിച്ചു. അഞ്ചു മന്ത്രിമാര്‍ വിദേശയാത്രകള്‍ നടത്തി. ഇതില്‍ മന്ത്രിമാരായ തോമസ് ഐസക്കിന്റെയും മാത്യു ടി.തോമസിന്റെയും വത്തിക്കാന്‍ യാത്ര മാത്രമാണ് ഔദ്യോഗികം.




Sharing is Caring