വിദ്യാര്‍ഥികളെ സപ്തംബര്‍ 11 ലെ ഭീകരാക്രമണ ദൃശ്യം കാണിക്കാത്തതിന് ബ്രിട്ടനില്‍ മുസ്ലിം അധ്യാപികയെ പുറത്താക്കി.
ബിര്‍മിങ്ഹാമിലെ ഹേര്‍ട്ലാന്‍ഡ്സ് അക്കാദമിയില്‍ നിന്നാണ് അധ്യാപികയായ സുറിയാബിയെ പുറത്താക്കിയത്. 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തിന്റെ ഗ്രാഫിക് വീഡിയോ കുട്ടികളെ കാണിക്കുന്നത് എതിര്‍ത്തതാണ് സുറിയാബിയെ പുറത്താക്കാന്‍ കാരണം.
’11 ഉം 12 ഉം വയസ്സായ കുട്ടികളെ ഭീതിപ്പെടുത്തന്നാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളില്‍ നിന്ന് ആളുകള്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കാണുന്നത് കുട്ടികളുടെ മനസ്സുകളെ വല്ലാതെ ബാധിക്കും എന്നുള്ളതും കൊണ്ടാണ് ഇത് കാണിക്കാന്‍ വിസമ്മതിച്ചതെന്നാണ് സുറിയാബിയുടെ വാദം.
FLASHNEWS