മന്ത്രിയെ വെല്ലുവിളിക്കുന്ന എ.ജി കേരളത്തില്‍ ആദ്യം: ശശി തരൂര്‍


മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റവന്യൂ മന്ത്രിയും എ.ജിയും കൊമ്പുകോര്‍ക്കുന്നതിനിടെ എ.ജി.യെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി രംഗത്ത്.


മന്ത്രിയെ വെല്ലുവിളിക്കുന്ന അഡ്വക്കറ്റ് ജനറല്‍ (എ.ജി) കേരളത്തില്‍ ആദ്യമാണെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം. മുഖ്യമന്ത്രി കൂടുതല്‍ നാണം കെടാന്‍ നില്‍ക്കാതെ തോമസ് ചാണ്ടിയുടെ രാജി ഇപ്പോള്‍ വാങ്ങണമെന്നും തരൂര്‍ പറഞ്ഞു.


മന്ത്രി തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്ന ഭൂമി കൈയേറ്റ കേസില്‍ കോടതിയില്‍ ഹാജരാകുന്നതിനെച്ചൊല്ലിയാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും എ.ജിയും തമ്മില്‍ പോര് നിലനില്‍ക്കുന്നത്. മന്ത്രിയെ ഇക്കാര്യത്തില്‍ എ.ജി വെല്ലുവിളിച്ചിരുന്നു. ഇതിനെതിരേ മന്ത്രിക്ക് പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.



Sharing is Caring