നിര്‍മല്‍ കൃഷ്ണ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരകളും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം -കന്യാകുമാരി ദേശീയപാത ഉപരോധിച്ചു. കഴിഞ്ഞ ദിവസം ബാങ്കില്‍ നിക്ഷേപമിറക്കി ഇരയായ പി വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ മൃതദേഹവുമായാണ് നാട്ടുകാര്‍ ഇന്ന് ദേശീയ പാത ഉപരോധിച്ച് വാഹനങ്ങളെ തടഞ്ഞത്.
ഉദിയന്‍കുളങ്ങര താന്നിവിള അശ്വതിഭവനില്‍ വേണുഗോപാലന്‍ (61) ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിലെ കിടപ്പുമുറിയില്‍ വച്ച് ആത്മഹത്യ ചെയ്തത്.

ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതിനുള്ള പണം ലഭിക്കാതെ വന്നപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിട്ടി കമ്പനിയാണ് നിര്‍മല്‍ കൃഷ്ണ. കമ്പനി ഇരുപതിനായിരത്തോളം പേരില്‍ നിന്ന് 200 കോ
ടിയോളം രൂപ പിരിച്ചെടുത്ത് മുങ്ങിയെന്നാണ് പരാതി.
തിരുവനന്തപുരം-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ സാധാരണക്കാരാണ് നിക്ഷേപകരില്‍ ഭൂരിഭാഗവും. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













